Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജെഎസ്എസ് നേതാവ് ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. അരൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പത്മരാജന്‍ കമ്മിറ്റിക്കു നല്‍കിയ പരാതിയിന്‍മേല്‍ നടപടിയെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി ഗൗരിയമ്മയ്ക്ക് ഉറപ്പ് നല്‍കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ഉമ്മന്‍ചാണ്ടി ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഇരു നേതാക്കളും ഇരുപത് മിനിട്ടോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.

പത്മരാജന്‍ കമ്മിഷന് നല്‍കിയ പരാതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതില്‍ ഗൗരിയമ്മയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലായിരുന്നു ഗൗരിയമ്മ. ഈ പ്രശ്നങ്ങള്‍ പരിഹരക്കാനാണ് ഉമ്മന്‍ചാണ്ടി ഗൗരിയമ്മയെ കാണാനെത്തിയത്.

നിയമസഭാ സമ്മേളനത്തിന് ശേഷം യുഡിഎഫ് യോഗം ചേരുമെന്നും ഗൗരിയമ്മയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും യോഗം വിളിക്കുകയെന്നും ചര്‍ച്ചയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആന്റണി മന്ത്രിസഭയെ മറിച്ചിടാന്‍ നടന്ന അട്ടിമറി നാടകങ്ങളെക്കുറിച്ച് ഗൗരിയമ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗൗരിയമ്മയുടെയും ജെഎസ്എസിന്റെയും ഉറച്ച നിലപാടുകള്‍ കൊണ്ടാണ് അന്ന് അട്ടിമറി നീക്കം പരാജയപ്പെട്ടത്.

ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് രാജന്‍ബാബു എംഎല്‍എമാരായ കെ.കെ.ഷാജു, കെ.സി.വേണുഗോപാല്‍ എന്നിവരും ഗൗരിയമ്മയുടെ വീട്ടിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+