Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളയിലും പെപ്സിയിലും കീടനാശിനി കണ്ടെത്തി

കൊച്ചി: കൊക്കകോളയിലും പെപ്സിയിലും അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനി ഉള്ളതായി കണ്ടെത്തി. കൊച്ചി റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കീടനാശിനിയുടെ അളവ് കണ്ടെത്തിയത്.

ഓര്‍ഗാനോ ക്ലോറോ കോമ്പൗണ്ടുകളായ കാര്‍ബാറില്‍, ക്ലോറോപൈറിഫോസ് എന്നിവ അനുവദനീയമായ അളവിന്റെ നാലുമുതല്‍ ഏഴിരട്ടി വരെ അടങ്ങിയിട്ടുണ്ടെന്നാണ് ലാബ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിലെ ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ കെ. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഗസ്തില്‍ എടുത്ത സാമ്പിളുകളിലാണ് കീടനാശിനി കണ്ടെത്തിയത്.

വിശദമായ അന്വേഷണത്തിനായി സാമ്പിള്‍ ഇപ്പോള്‍ മൈസൂരിലെ കേന്ദ്ര ഭക്ഷ്യ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെയും വിതരണക്കാരനെതിരെയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് അജിത്കുമാര്‍ പറഞ്ഞു.

കൊക്കകോള കടവന്ത്രയിലെ കമ്പനിയുടെ ഗോഡൗണില്‍ നിന്നും പെപ്സി കലൂര്‍ ആസാദ് റോഡിലെ വിതരണ കേന്ദ്രത്തില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

കഴിഞ്ഞ ആഗസ്ത് 16ന് തിരുവനന്തപുരത്തു നിന്ന് എടുത്ത കോള, പെപ്സി സാമ്പിളുകളില്‍ കീടനാശിനി കണ്ടെത്തിയതായി സംസ്ഥാന പബ്ലിക് അനലിസ്റ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+