കെ.പി.സുഗുണന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.പി.സുഗുണന്‍ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് സെക്യുലറിലെ മോഹന്‍ തോമസിനെയും തിരഞ്ഞെടുത്തു.
23 അംഗ ജില്ലാ പഞ്ചായത്തില്‍ സുഗുണന് 12 വോട്ടും മുന്‍പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് കുന്നപ്പള്ളിക്ക് 11 വോട്ടും ലഭിച്ചു.
ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരിച്ചിരുന്നത്. കങ്ങഴ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് നേതൃത്വം രാജി വച്ചിരുന്നു.
സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് ഇടഞ്ഞുനിക്കുകയായിരുന്നെങ്കിലും പാര്‍ട്ടി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വോട്ടിംഗിന് ജോസഫ് ഗ്രൂപ്പിന്റെ രണ്ടംഗങ്ങള്‍ എത്തുകയായിരുന്നു.












Click it and Unblock the Notifications