കണ്ണൂര്‍ ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ ആത്മഹത്യ ചെയ്തു. പേരാമ്പ്ര ചേനോളി സ്വദേശി നാരായണനാണ് (48) വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ സെല്ലില്‍ നിന്നു പതിവുപോലെ തടവുകാരെ തുറന്നു വിട്ടിരുന്നു. ഈ സമയത്ത് ജയിലിനുള്ളിലെ മറ്റൊരു കെട്ടിടത്തിന്റെ വരാന്തയില്‍ ജയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
പേരാമ്പ്ര പൊലീസ് റജിസ്ട്രര്‍ ചെയ്ത കേസില്‍ നാരായണന്‍ 1999 ജനവരി മുതല്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.












Click it and Unblock the Notifications