ഗൗരിയമ്മ ചെയ്തത് രാഷ്ട്രീയ മര്യാദയല്ല: ഷിബു
കൊല്ലം: എ.കെ.ആന്റണി മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ഒരു വര്‍ഷം മുമ്പ് താന്‍ വെളിപ്പെടുത്തിയപ്പോള്‍ അതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന ഗൗരിയമ്മ ഇപ്പോല്‍ അതേ അവകാശവാദവുമായി രംഗത്തു വരുന്നത് രാഷ്ട്രീയ മര്യാദയല്ലെന്ന് ഷിബു ബേബി ജോണ്‍.
ഗൗരിയമ്മയുമായി അച്യുതാനന്ദന്‍ കൂടിക്കാഴ്ച നടത്തിയത് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് പ്രതിപക്ഷത്തിന്റെ ഉറപ്പു നല്‍കാനായിരിക്കണം. അതേ സമയം വി.എസ് പണം വാഗ്ദാനം ചെയ്തുവെന്ന് താന്‍ പറയുന്നില്ല. അതേ കുറിച്ച് തനിക്കറിയില്ല.
മൂന്ന് തവണ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. അപ്പോഴൊക്കെ സര്‍ക്കാരിന് ഒപ്പം നില്‍ക്കുകയാണ് താന്‍ ചെയ്തത്- ഷിബു വ്യക്തമാക്കി.












Click it and Unblock the Notifications