മുരളി എംഎല്‍എമാരെ ചാക്കിട്ടു: സുഗതന്‍
ആലപ്പുഴ: ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാനായി അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ.മുരളീധരന്‍ എംഎല്‍എമാരെ ചാക്കിടാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് ഡി.സുഗതന്‍.
ജെഎസ്എസിലെ ഒരു എംഎല്‍എയെ ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ താമസിപ്പിച്ചാണ് അട്ടിമറിക്കും പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനും പിന്തുണ ഉറപ്പാക്കിയത്. താനും ബിസിനസുകാരനായ മറ്റൊരു എംഎല്‍എയുമാണ് ജെഎസ്എസ് എംഎല്‍യ്ക്കൊപ്പം ഹൗസ് ബോട്ടിലുണ്ടായിരുന്നത്.
മറ്റൊരു ജെഎസ്എസ് എംഎല്‍എയ്ക്കു പത്ത് ലക്ഷം രൂപ നല്‍കാന്‍ മുരളീധരന്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സിലെത്തിയിരുന്നു. ഈ സമയം എംഎല്‍എ തന്റെ മുറിയിലുണ്ടായിരുന്നു. കാറിലിരുന്ന മുരളീധരനോട് ഇപ്പോള്‍ പണം നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
എംഎല്‍എ ക്വാട്ടേഴ്സിനു മുന്നിലെ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ചെറിയാന്‍ ഫിലിപ് ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജെഎസ്എസിലെ ഒരാളെ പിടിച്ചപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാള്‍ മറുകണ്ടം ചാടിയെന്ന് ചെറിയാന്‍ ഫിലിപ് ലീഡറെ വിളിച്ചുപറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ട് ചെയ്ത 25 എംഎല്‍എമാര്‍ക്കു പുറമെ രണ്ട് ജെഎസ്എസ് എംഎല്‍എമാരെയും പണം കൊടുത്ത് മറ്റ് മൂന്ന് എംഎല്‍എമാരെയും കൂടെ നിര്‍ത്താനായിരുന്നു പദ്ധതി. 30 പേര്‍ ഉറപ്പായാല്‍ കൂടെ വരാന്‍ മറ്റ് ചിലരും തയ്യാറായിരുന്നു. ചിലര്‍ക്ക് അഡ്വാന്‍സ് തുകയും നല്‍കിയിരുന്നുവെന്ന് സുഗതന്‍ പറഞ്ഞു.












Click it and Unblock the Notifications