മഞ്ചേശ്വരം മുതല്‍ കോവളം വരെ ജലപാത
കൊച്ചി: മഞ്ചേശ്വരം മുതല്‍ കോവളം വരെ ദേശീയ ജലപാത കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
അഞ്ചാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ ബോട്ട് പ്രദര്‍ശനം കൊച്ചിയില ലെ മെറിഡിയന്‍ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വികസനം കാര്യക്ഷമമാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കും. ടൂറിസം വികസനത്തിന്റെ ഭാഗമായി ഹൗസ് ബോട്ടുകളുടെ നിര്‍മാണത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications