ബിജെപി എംഎല്‍എയും ഭാര്യയും കൊല ചെയ്യപ്പെട്ടു
ഖാണ്ഡ്വ: മധ്യപ്രദേശിലെ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ കിഷോരി ലാല്‍ വര്‍മയെയും ഭാര്യയെയും നര്‍മദാ നദിക്കരയില്‍ വെട്ടിക്കൊലപ്പെടുത്തി. കൊല നടത്തിയ കരാറുകാരന്‍ അറസ്റിലായി.
ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ഓങ്കാരേശ്വരക്ക് സമീപം നദിയില്‍ വിശുദ്ധസ്നാനം ചെയ്യാനായി ഭാര്യയോടൊപ്പമെത്തിയ വര്‍മയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പണം നല്‍കുന്നതു സംബന്ധിച്ച തര്‍ക്കമാണ് കൊലക്കു പിന്നിലെ കാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.
തൊണ്ണൂറുകളില്‍ ആദ്യം ബിജെപി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു വര്‍മ.


Click it and Unblock the Notifications