ദീപാവലിക്ക് ലാലുവിന്റെയും റാബ്റിയുടെ പേരില്‍ പടക്കങ്ങള്‍
പറ്റ്ന: കേന്ദ്രറയില്‍വേമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയ്ക്കും ദീപാവലി വിപണിയില്‍ വന്‍ ഡിമാന്റ്.
ഇത്തവണത്തെ ദീപാവലിയ്ക്കായി ബീഹാറില്‍ ഒരുക്കിയിട്ടുള്ള പടക്കങ്ങളെല്ലാം പേരുകൊണ്ട് ഏറെവ്യത്യസ്തങ്ങളാണ്. ബീഹാറിന്റെ ജനപ്രിയ രാഷ്ട്രീയ ദമ്പദികളായ ലാലു- റാബ്റി മുതല്‍ ക്രിക്കറ്റ് താരം ധോണിയുടെ പേരില്‍വരെ ഇത്തവണ പടക്കങ്ങള്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.
ഭരണം എങ്ങനെയായിരുന്നെങ്കിലും ലാലുവിനും ഭാര്യയ്ക്കും ബീഹാറുകാര്‍ക്കിടയിലുള്ള ജനസമ്മതിയെയാണ് പടക്കവില്‍പനയിലും ഈ ബ്രാന്റിനുള്ള ഡിമാന്റ് കാണിയ്ക്കുന്നത്. ഒരു വര്‍ഷത്തോളമായി ബീഹാര്‍ ഭരിക്കുന്ന മുഖ്യമന്ത്രി നിധീഷ് കുമാറും സോണിയയും എന്തിന് പ്രീതി സിന്റയും മല്ലികാശെരാവത്തും വരെ വിപണിയില്‍ ലാലുവിനും റാബ്റിയ്ക്കും പിന്നിലാണ്.
നീധീഷ് കുമാറിന്റെ പേരിലുള്ള പടക്കങ്ങള്‍ക്കാണ് ലാലു- റാബ്റി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്- പടക്ക വില്‍പ്പനക്കാരനായ ദുര്‍ഗേഷ് പ്രസാദ് പറയുന്നു.
ചെറിയ പടക്കങ്ങല്‍ മുതല്‍ ആറ്റം ബോംബ് എന്ന് പേരുള്ള വന്‍ ശക്തിയുള്ള പടക്കങ്ങള്‍ വരെ പ്രമുഖരുടെ പേരുകളില്‍ വിപണിയിലെത്തിയിട്ടുണ്ട്.
ബീഹാറുകാര്‍ക്ക് തന്നോടുള്ള സ്നേഹത്തിന് തെളിവാണിത്. ബീഹാറില്‍ അധികാരത്തിലില്ലെങ്കിലും താനിപ്പോഴും ഒരു ബോംബാണെന്നും തന്റെമുന്നില്‍ നിധീഷ് വെറുമൊരു ഓലപ്പടക്കമാണെന്നും ലാലു.
ബീഹാറുകാരുടെ ലാലു പ്രേമം ഇതാദ്യമായല്ല വിപണി കയ്യടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലാലുവിന്റെ പേരില്‍ വടക്കന്‍ ബീഹാറില്‍ ഇറങ്ങിയ ചോക്ക്ലേറ്റുകള്‍ക്ക് വന്‍ ഡിമാന്റായിരുന്നു.
കുട്ടികളായിരുന്നു പ്രധാനമായും ഇതിന്റെ ആരാധകര്‍. 2005ലെ ദീപാവലിയ്ക്ക് യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെയും ബിന്‍ലാദന്റെയും പേര് വച്ചായിരുന്നു പടക്കങ്ങള്‍ കൂടുതലും ഇറങ്ങിയത്.












Click it and Unblock the Notifications