വി.എസ് പിറന്നാള്‍ മറന്നു
തിരുവനന്തപുരം: കേരളമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് 83വസ്സ് തികഞ്ഞു. വെള്ളിയാഴ്ചയായിരുന്നു വി.എസിന്റെ എണ്‍പത്തിമൂന്നാം പിറന്നാള്‍. ദില്ലിയില്‍ നിന്ന് രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഫോണിലൂടെ ആശംസയറിയിച്ചപ്പോഴാണ് വി. എസ് തന്റെ പിറന്നാള്‍ ദിനമോര്‍ത്തത്.
പിറന്നാളാശംസയ്ക്കോപ്പം കേരളപ്പിറവി ആഘോഷങ്ങള്‍ക്കായി നവംബര്‍ ഒന്നിന് തീര്‍ച്ചയായും കേരളത്തിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. ജന്മദിനത്തില്‍ പ്രത്യേകമായി ഒന്നുമില്ലെന്നും എല്ലാം പതിവുപോലെമാത്രമാണെന്നും വി.എസ് പറഞ്ഞു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം വന്ന ആദ്യ ജന്മദിനത്തിന് ക്ലിഫ്ഹൗസില്‍ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല.
പിറന്നാള്‍ ദിനത്തിലും ഭാര്യ വസുമതി വിളമ്പിയ ഊണു കഴിച്ചു പതിവുപോലെ വി.എസ് തിരക്കുകളില്‍ മുഴുകി.
ജനതാദള്‍ സംസ്ഥാനപ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍, കെ. കൃഷ്ണന്‍ കുട്ടി എന്നിവരെക്കൂടാതെ ഏതാനും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരാനെത്തിയിരുന്നു.












Click it and Unblock the Notifications