ജയമാലയ്ക്കെതിരെ കേസെടുക്കില്ല: സുധാകരന്‍
തിരുവനന്തപുരം: കന്നഡ നടി ജയമാല അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍. താന്‍ നിരപരാധിയാണെന്ന് കാണിച്ച് അവര്‍ ഈ മാസമാദ്യം കത്തയച്ചിരുന്നുവെന്നും അതിനാല്‍ അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സന്നിധാനത്തില്‍ കടന്ന് അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന് പറഞ്ഞത് മാത്രമാണ് ജയമാല ചെയ്ത കാര്യം. അത് അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏതായാലും ജയമാലയുടെ ഒടുവിലത്തെ നിലപാട് പരിഗണിച്ച് അവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ മുതിരുന്നില്ല. ആവശ്യമെങ്കില്‍ ജയമാല തനിക്ക് അയച്ച കത്ത് പുറത്തുവിടും.
ക്രൈെബ്രാഞ്ച് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസൊന്നുമെടുക്കില്ലെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് സുധാകരന്‍ പറഞ്ഞു. ജയമാല വിവാദം ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ജയമാലയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications