നെയ്യാര്‍ പ്രമേയം മുന്നണിയില്‍ ചര്‍ച്ചചെയ്തില്ല: കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: തമിഴ്നാട് നെയ്യാര്‍ ഡാമില്‍ നിന്നും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള പ്രമേയത്തെക്കുറിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജനതാദള്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്നത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം സംസ്ഥാനത്തിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡാം അഥോറിറ്റി രൂപീകരിച്ചകാര്യം സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നും കൃഷ്ണന്‍കുട്ടി ആരോപിച്ചു.












Click it and Unblock the Notifications