അഴിമതിക്കാരനായി കാണിക്കാന്‍ ശ്രമം നടക്കുന്നു: കാര്‍ത്തികേയന്‍
തിരുവനന്തപുരം: താന്‍ മന്ത്രിയായിരുന്ന കാലത്താണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അഴിമതി നടന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജി. കാര്‍ത്തികേയന്‍ എംഎല്‍എ ആരോപിച്ചു.
ജുഡീഷ്യല്‍ അന്വേഷണം നീതിപൂര്‍വ്വമായിരിക്കണം. എന്നാല്‍ കെ.ഇ മുരളീധരന്‍ കമ്മിഷന് ലഭിച്ച സാക്ഷിമൊഴികള്‍ പരിശോധിച്ചാല്‍ പലതും ഒരേരീതിയിലുള്ളതാണെന്ന് കാണാന്‍ കഴിയും.
താന്‍ മന്ത്രിയായിരുന്ന കാലത്ത് ക്രമക്കേട് നടന്നെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുന്നോട്ട് പോയെന്നുമുള്ള രീതിയിലാണ് പലരുടെയും മൊഴികള്‍.
എന്നാല്‍ താന്‍ മാറിയശേഷവും കോര്‍പ്പറേഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഒരു സാക്ഷി മൊഴി നല്‍കിയപ്പോള്‍ അത് സ്ഥാപിക്കത്തക്ക തെളിവുകളില്ലെന്നാണ് കമ്മിഷന്‍ വിലയിരുത്തിയത്. ഇക്കാര്യങ്ങളില്‍ നിന്നെല്ലാം ഇതിനുപിന്നില്‍ നടക്കുന്ന ഗൂഡാലോചന വ്യക്തമാകുന്നുണ്ട്- കാര്‍ത്തികേയന്‍ പറഞ്ഞു.
താന്‍ മന്ത്രിയായിരുന്ന കാലത്ത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു ഉപക്ഷേപം പോലും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ പറയുന്നതുപോലെ കോടികളുടെ അഴിമതി നടന്നിരുന്നുവെങ്കില്‍ അത് അന്നേ തന്നെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍പ്പെടേണ്ടതായിരുന്നു.
അന്വേഷണ കമ്മിഷന്‍ കോര്‍പ്പറേഷന്‍ എംഡിയില്‍ നിന്നോ ഡയറക്ടര്‍മാരില്‍ നിന്നോ തെളിവു ശേഖരിച്ചിട്ടില്ല. ചില വക്കീല്‍ ഗുമസ്തന്‍മാര്‍ പഠിപ്പിച്ച രീതിയിലാണ് പലരും മൊഴി കൊടുത്തിരിക്കുന്നത്.
കമ്മിഷന്റെ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം സിബിഐയ്ക്കു വിടുന്ന നിലയ്ക്ക് എല്ലാം അതിന്റെപരിധിയില്‍ കൊണ്ടുവരണം-അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications