സിമി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു
കൊച്ചി: ആലുവ ബിനാമിപുരത്തു നിന്ന് അറസ്റിലായ അഞ്ച് സിമി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
അന്‍സാര്‍, നിസാമുദ്ദീന്‍, ഷാദുലി, അബ്ദുള്‍ റാഫിഖ്, ഷമ്മാസ് എന്നിവര്‍ക്കാണ് 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അത്രയും തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലും സോപാധിക ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് സോപാധിക ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്.
ആഗസ്ത് 15നാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. രഹസ്യയോഗം വിളിച്ച് രാജ്യദ്രോഹകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.












Click it and Unblock the Notifications