ജീപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
പാലക്കാട്: പാലക്കാട്ട് ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നെന്മാറയ്ക്കും നെല്ലിയാമ്പതിയ്ക്കും ഇടയ്ക്കുവെച്ചാണ് അപകടം നടന്നത്.
മോഹനന്റെ ഭാര്യ ഭാര്‍ഗവി(39), ചിന്നപ്പന്‍(55), മണി(62)എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
പരുക്കേറ്റ സുരേഷ്, രാജേഷ്, മോഹനന്‍, തോമസ് എന്നിവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും നെന്മാറ സര്‍ക്കാര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications