രാജ്യത്ത് 100 സ്വകാര്യ പോസ്റ് ഓഫീസുകള്‍
ദില്ലി: രാജ്യത്ത് സ്വകാര്യമേഖലയില്‍ 100 പോസ്റ്ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യ ഘട്ടമെന്ന നിലയില്‍ കേരളത്തില്‍ മൂന്ന് പോസ്റ് ഓഫീസുകള്‍ തുറക്കും.
പോസ്റ് ഓഫീസുകള്‍ തുറക്കാന്‍ സ്വകാര്യ വ്യക്തികളെ അനുവദിക്കുമെന്ന ഉത്തരവ് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തു വന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയില്‍ 100 പോസ്റ് ഓഫീസുകള്‍ തുറക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് ആദ്യ ഘട്ടമെന്ന നിലയില്‍ സ്വകാര്യ പോസ്റ് ഓഫീസുകള്‍ തുടങ്ങുക. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായാണ് മൂന്ന് സ്വകാര്യ പോസ്റ് ഓഫീസുകള്‍ തുറക്കുന്നത്. പോസ്റര്‍ വകുപ്പിന്റെ ഉത്തരവ് പ്രകാരം 18 വയസ് പൂര്‍ത്തിയായ പ്ലസ് ടു പാസായ ഏതൊരാള്‍ക്കും പോസ്റ് ഓഫീസുകള്‍ തുറക്കാനുള്ള യോഗ്യതയുണ്ട്.
പോസ്റ് ഓഫീസുകള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ വ്യക്തികള്‍ തന്നെയാണ് ഒരുക്കേണ്ടത്. പോസ്റല്‍ സാമഗ്രികളുടെ വില്പന, പോസ്റല്‍ സേവിംഗ്സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി പോസ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന പരിപാടികളും നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവകാശം നല്‍കും.












Click it and Unblock the Notifications