ജാതി സര്‍ട്ടിഫിക്കറ്റില്‍ മതം ശുനകന്‍
കോട്ടയം: വില്ലേജ് ഓഫീസര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റില്‍ മതം ശുനകന്‍. പുത്തനങ്ങാടി സ്വദേശി വിജയന്റെ ജാതി സര്‍ട്ടിഫിക്കറ്റിലാണ് ഇങ്ങനെ ചേര്‍ത്തിരിക്കുന്നത്.
ഭവന നിര്‍മ്മാണ സഹായ പദ്ധതിയില്‍ ചേരുന്നതിനായാണ് വിജയന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് കോട്ടയം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. ഇതിനായി ഹാജരാക്കിയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിജയന്റെ ജാതി ക്ഷുരകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ വില്ലേജ് ഓഫീസര്‍ വിജയന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മതം ശുനകന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പരാതിപ്പെട്ട വിജയനോട് ജാതി സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാനാവില്ലെന്നും തിരുവനന്തപുരത്ത് പോയി ഗസറ്റില്‍ പരസ്യപ്പെടുത്തി ജാതി മാറ്റണമെന്നുമാണ് വില്ലേജ് ഓഫീസര്‍ പറഞ്ഞത്.
ഇന്ത്യയില്‍ ശുനക ജാതിയില്‍പ്പെട്ട ഓരേയൊരാള്‍ താന്‍ മാത്രമാണുള്ളതെന്നും അതിനാല്‍ തന്നെ പട്ടിയായി സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഗ്രാന്റ് നല്‍കണമെന്നുമാണ് വിജയന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications