Get Updates
Get notified of breaking news, exclusive insights, and must-see stories!

പി.കെ.ചന്ദ്രാനന്ദന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

ആലപ്പുഴ: പി.കെ.ചന്ദ്രാനന്ദനെ സി.പി.എം ആലപ്പുഴ ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗമാണ് ചന്ദ്രാനന്ദനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

ഇത് മൂന്നാം തവണയാണ് ചന്ദ്രാനന്ദന്‍ ജില്ലാസെക്രട്ടറിയാവുന്നത്. പുന്നപ്ര - വയലാര്‍ സമരനായകരില്‍ ഒരാളായ ചന്ദ്രാനന്ദന്‍ ജില്ലയില്‍ കമ്യൂണിസ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

മാരാരിക്കുളം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ള ഇദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയായിരുന്നു പി.സുധാകരന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രകമ്മറ്റിയംഗം എം.എ.ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ തോമസ്ഐസക്, വൈക്കം വിശ്വന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+