ഗുണ്ടാ ഓര്‍ഡിനന്‍സ് നിയമസഭാ സമ്മേളനത്തിനു ശേഷം
കൊച്ചി: ഗുണ്ടാ-മാഫിയ സംഘങ്ങളെ നിയന്ത്രിക്കാനുള്ള പ്രത്യേക നിയമം ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ നിയമസഭാ സമ്മേളനത്തിനുശേഷം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കൊച്ചിന്‍ സിറ്റി പോലീസും ജില്ലാ റെസിഡന്റ്സ് അസോസിയേഷനുകളും ചേര്‍ന്ന് ആരംഭിച്ച പ്രൈഡ് എന്ന സംഘടനയുടെ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നടപ്പു സമ്മേളനത്തില്‍ തന്നെ പ്രത്യേക നിയമം അവതരിപ്പിക്കണമെന്നാണ് കരുതിയതെങ്കിലും സമയപരിമിതിമൂലം കഴിഞ്ഞില്ല. സമ്മേളനം പൂര്‍ത്തിയായാലുടന്‍ പ്രത്യേക നിയമത്തിന്റെ ഭരണനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.
ഗുണ്ടാ-മാഫിയ സംഘങ്ങളെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളേയും തടയാന്‍ പ്രത്യേക സ്ക്വാഡിന്റെ രൂപീകരണവും ഇതോടൊപ്പം നടത്തും. സംസ്ഥാനത്തുടനീളമുള്ള പോലീസ് ഓഫീസര്‍മാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും സ്ക്വാഡിലെ അംഗങ്ങള്‍.
ഇന്റലിജന്‍സ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. ജനങ്ങളില്‍ നിന്ന് വിവരം ശേഖരിച്ച് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയണം.
പ്രൈഡ് പോലുള്ള കൂട്ടായ്മകള്‍ സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും നഗരസഭകളിലും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications