ഈദുല്‍ ഫിത്തര്‍ തിങ്കളാഴ്ച
കോഴിക്കോട്: ശവാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാവുന്ന ഒക്ടോബര്‍ 23 തിങ്കളാഴ്ചയാവും ഈദുല്‍ഫിത്തര്‍ എന്ന് കോഴിക്കോട് മുഖ്യഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖഫി, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, വയനാട് ജില്ലാ ഖാസി സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സമസ്തകേരള ജാം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസിയുടെ ചുമതലയുള്ള എസ്.വി. അഹ്മദ്കോയഹാജി എന്നിവര്‍ അറിയിച്ചു.
പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ.പി.ഹംസ മുസ്ല്യാര്‍, എം.കെ.ഇസ്മാഈല്‍ മുസ്ല്യാര്‍, എം.എം.അബ്ദുള്ള മുസ്ല്യാര്‍, വി.പി. പൂക്കോയത്തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ പ്രതിനിധി എ.പി.മുഹമ്മദ് മുസ്ല്യാര്‍, ബേപ്പൂര്‍ ഖാസിയുടെ പ്രതിനിധി മുഹമ്മദലി സഖാഫി എന്നിവരും അറിയിച്ചു.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.












Click it and Unblock the Notifications