എല്‍ഡിഎഫ് യോഗം തുടങ്ങി
തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ വച്ചാണ് യോഗം നടക്കുന്നത്.
ആരോഗ്യം, ജലസേചനം, വൈദ്യുതി, വനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലേക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കുള്ള രൂപരേഖ സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയുടെ വകുപ്പുകളും കൃഷി, ഗതാഗതം തുടങ്ങിയ വകുപ്പുകളിലേക്കുമുള്ള പദ്ധതി രൂപരേഖ തയാറാക്കിയിരുന്നുനെയ്യാറില്‍ നിന്നും തമിഴ്നാടിന് ജലം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും.ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളായിരിക്കും വിഷയമാവുക.
ചിക്കുന്‍ഗുനിയ രോഗം മൂലം മരണസംഖ്യ ഉയരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. വൈദ്യുത ചാര്‍ജിനെക്കുറിച്ചുള്ള തീരുമാനവും ഈ ചര്‍ച്ചയിലുണ്ടാവും. ഡിഐസി - എന്‍സിപി ലയനവും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കാം.












Click it and Unblock the Notifications