വിവാഹ വായ്പയ്ക്ക് നാല് ശതമാനം പലിശ: മന്ത്രി
കാസര്‍കോട്: പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നാല് ശതമാനം പലിശയ്ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സഹകരണമന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളം വൈസ് ചാന്‍സലര്‍ക്ക് പോലുമില്ലെന്ന് മന്ത്രി പറഞ്ഞു. എം.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം മൂലം ചില സ്ഥാപനങ്ങള്‍ പൂട്ടാനിടയായിരിക്കുകയാണ്. എങ്കിലും ശമ്പളം തിരിച്ചുപിടിക്കില്ല.
കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications