കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശനത്തിലെ തിരിമറി: കമ്മിറ്റി കേസെടുത്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉയര്‍ന്ന റാങ്ക് നേടി തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയോട് സ്വാശ്രയ കോളജില്‍ ചേരാന്‍ നിര്‍ദ്ദേശിച്ചതിനെ കുറിച്ച് പ്രൊഫഷണല്‍ കോളജ് പ്രവേശനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി സ്വമേധയാ കേസെടുത്തു.

പ്രവേശന പരീക്ഷയില്‍ 1013-ാം റാങ്ക് നേടിയ മുത്തംകുന്നം സ്വദേശി കെ.ജി.പോള്‍സണോടാണ് തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ന്ന് ഫീസടച്ച് പഠനം തുടങ്ങിയതിനു ശേഷം മുളന്തുരുത്തിയിലെ സ്വാശ്രയ കോളജില്‍ ചേരാന്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ നിര്‍ദേസിച്ചത്. പോള്‍സണ്‍ ഒരു സ്വാശ്രയ കോളജിലും ഓപ്ഷന്‍ നല്‍കിയിരുന്നില്ല.

ഈ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. പോള്‍സണോട് കമ്മിറ്റി മുമ്പാകെ നേരിട്ട് ഹാജരായി പരാതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊതുപ്രവേശന പരീക്ഷാ കമ്മിഷണറോട് ഉടന്‍ വിശദീകരണം തേടും. ഓണ്‍ലെന്‍ വഴി ഓപ്ഷന്‍ നല്‍കുന്നതിനിടയില്‍ മറ്റാരോ പോള്‍സന്റെ പേരില്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. പൊതു പ്രവേശന പരീക്ഷാ കമ്മിഷണറുടെ മറുപടി കിട്ടിയ ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പോള്‍സണ്‍ മന്ത്രിക്കും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സ്വാശ്രയ കോളജില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനശേഷിയില്ലാത്ത വിദ്യാര്‍ത്ഥിയാണ് പോള്‍സണ്‍.

പോള്‍സണ്‍ ഹയര്‍ ഓപ്ഷനായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലും രണ്ടാമത്തെ ഓപ്ഷനായി തൃശൂര്‍ എഞ്ചിനീയറിംഗ് കോളജിനുമാണ് മുന്‍ഗണന നല്‍കിയിരുന്നത്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷനില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ റദ്ദാക്കി പോള്‍സണ്‍ ഇവിടെ ചേരുകയായിരുന്നു. തുടര്‍ന്നാണ് അധികൃതരുടെ വിചിത്രമായ നിര്‍ദേശമുണ്ടായത്.

ഈ മാസം 30 ന് കൊച്ചിയില്‍ ചേരുന്ന സിറ്റിംഗില്‍ പോള്‍സന്റെ പരാതി ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി പ്രത്യേകം പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X