യുഡിഎഫിന്റെ അടിത്തറ തകരും: മുരളീധരന്‍
കോഴിക്കോട്: അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണകാലത്തെ അഴിമതിക്കഥകള്‍ പുറത്തു വരുന്നതോടെ ആ മുന്നണിയുടെ അടിത്തറ തകരുമെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.
ഡിഐസി വിട്ടവര്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നതോടെ അവരുടെ രാഷ്ട്രീയ അന്ത്യമായിരിക്കും സംഭവിക്കുന്നത്. കോണ്‍ഗ്രസ് ആശയങ്ങളുടെ ഏകീകരമാണ് ഡിഐസി-എന്‍സിപി ലയനത്തിലൂടെ സാക്ഷാത്കൃതമാവുക. ഏത് മുന്നണിയിലേക്ക് പോകണമെന്ന് എന്‍സിപിയുടെ കേന്ദ്രനേതൃത്വം തീരുമാനിക്കും. എന്തായാലും യുഡിഎഫുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നു മുരളി പറഞ്ഞു.
കോഴിക്കോട് ദളിത് കോണ്‍ഗ്രസ് (ഇന്ദിര) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.












Click it and Unblock the Notifications