തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് മഠത്തിനു സമീപം റസ്ലാ മന്‍സിലില്‍ ഫസലാണ് (36) കൊല ചെയ്യപ്പെട്ടത്.
തേജസ് പത്രത്തിന്റെ വിതരണക്കാരനാണ് ഫസല്‍. പുലര്‍ച്ചെ നാലു മണിയോടെ പത്രവിതരണത്തിനു പോയ ഫസലിനെ സെയ്താര്‍ പള്ളിക്കും ടെമ്പിള്‍ ഗേറ്റിനുമിടയില്‍ ജെ.കെ.റോഡില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മാടപ്പീടികയിലെ ഭാര്യവീട്ടിലാണ് ഫൈസല്‍ താമസിച്ചിരുന്നത്.
ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications