ശ്രീവിദ്യയുടെ പേരില്‍ സ്മാരകം
തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീടും പറമ്പും അവരുടെ സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എ പറഞ്ഞു.
തിരുവനന്തപുരം പി.ടി.പി നഗറിലെ സായി എന്ന വീട്ടിലാണ് ശ്രീവിദ്യ താമസിച്ചിരുന്നത്. ഈ വീടാണ് സ്മാരകമാക്കുക. അവരുടെ വില്പത്രത്തില്‍ പറഞ്ഞപ്രകാരം നിര്‍ധനരും കലാപരമായ കഴിവുകളുമുള്ള കുട്ടികള്‍ക്ക് സംഗീതവും നൃത്തവും അഭ്യസിക്കുന്നതിന് ഒരു വിദ്യാലയം തിരുവനന്തപുരത്ത് തുടങ്ങും.
അമ്മ എംഎല്‍വസന്തകുമാരിയുടെ പേരില്‍ നിര്‍ധനരായ കലാകാരന്മാര്‍ക്കുവേണ്ടി ഒരു ചാരിറ്റബിള്‍ സൊസൈറ്റിയും തുടങ്ങും. ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായി ആലോചിച്ച് സമയബന്ധിതമായി നടപ്പാക്കുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു.
നിയമപരമായി സൊസൈറ്റി രൂപവത്കരിക്കുന്നതുവരെ സ്വത്തുക്കള്‍ അതേപടി സൂക്ഷിക്കും. കേരളത്തിലെ മാതൃകാപരമായ ഒരു ട്രസ്റാക്കി ഇതിനെ വളര്‍ത്തിക്കൊണ്ടുവരുമെന്ന് ഗണേശ്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications