ചര്‍ച്ച കേന്ദ്രസാന്നിധ്യത്തില്‍ മതി: തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ സാന്നിധ്യത്തില്‍ കേരളവുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് തമിഴ്നാട്ടിലെ സര്‍വകക്ഷികളുടെ യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഡാമിന്റെ ഉയരം കൂട്ടണമെന്ന് സുപ്രീംകോടതിയുടെ വിധിയുള്ളതിനാല്‍ കേരളവുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതി വിധി പാലിക്കാന്‍ കേരളം ബാധ്യസ്ഥമാണ്. മുഖ്യമന്ത്രി എം.കരുണാനിധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ഇപ്പോള്‍ കോടതികളിലുള്ള കേസുമായി മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും യോഗം തീരുമാനിച്ചു.
ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലം കാണുന്നില്ലെങ്കില്‍ സുപ്രിം കോടതിയെ വീണ്ടും സമീപിക്കും. സുപ്രിം കോടതി നിര്‍ദേശം നടപ്പാക്കുന്നതില്‍ സഹകരിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി ചര്‍ച്ച ചെയ്തിട്ടും ഫലം കാണാത്തതിനാല്‍ നിമയമപരമായി മുന്നോട്ട് പോകണമെന്ന് അണ്ണാ ഡിഎംകെ യോഗത്തില്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ കക്ഷികളും യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications