Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റഡിയില്‍ 13 പേര്‍ മരിച്ചുവെന്ന് ഡിജിപി

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 13 പേര്‍ കസ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടെന്ന് കസ്റഡി മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് രാജേന്ദ്രബാബുവിന് ഡിജിപി റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്റെ സിറ്റിംഗുകള്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഉടന്‍ നടത്തുമെന്ന് ജസ്റിസ് രാജേന്ദ്ര ബാബു പറഞ്ഞു.

2006 ഏപ്രില്‍ ഒന്ന് മുതല്‍ ആഗസ്ത് 16-ാം തീയതി വരെ സംസ്ഥാനത്ത് നടന്ന കസ്റഡി മരണങ്ങളെ കുറിച്ചാണ് കമ്മിഷന്‍ അന്വേഷിക്കുന്നത്. സപ്തംബര്‍ 25-ാം തീയതിയാണ് കമ്മിഷന്‍ ചുമതലയേറ്റത്.

13 പ്രതികള്‍ കസ്റഡിയിലിരിക്കവേ മരിച്ചുവെന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പന്നിയങ്കര പൊലീസ് സ്റേഷനിലും മംഗലം ഡാം പൊലീസ് സ്റേഷനിലുമായി രണ്ട് പേരാണ് പൊലീസ് കസ്റഡിയില്‍ മരിച്ചത്. ആറു പേര്‍ ജുഡീഷ്യല്‍ കസ്റഡിയിലിരിക്കവേ മരിച്ചു.

പൊലീസിനെക്കണ്ട് അഞ്ച് പേര്‍ ഭയന്നോടി മരിച്ചെന്നും ചില സബ് ഇന്‍സ്പെക്ടര്‍മാരും കോണ്‍സ്റബിള്‍മാരും ഇത്തരം മരണത്തിന് ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് ഉടന്‍ ഇവര്‍ നോട്ടീസ് നല്‍കുമെന്ന് ജസ്റിസ് രാജേന്ദ്രബാബു പറഞ്ഞു.

അന്വേഷണത്തില്‍ കക്ഷി ചേരാന്‍ താത്പര്യമുള്ളവര്‍ക്ക് അതാവാം എന്ന് പത്രപ്പരസ്യം നല്‍കിയിരുന്നുവെങ്കിലും ഇതേവരെ മൂന്ന് പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് രാജേന്ദ്രബാബു പറഞ്ഞു. ലഭിച്ച ഒരു പരാതിയില്‍ മാള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ആരോപണമുണ്ട്.

സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്ന് രാജേന്ദ്രബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+