കേരളത്തില്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിച്ചു
കോഴിക്കോട്: ഭക്തിനിര്‍ഭരമായ ഒരുമാസത്തെ കഠിനവ്രതത്തിന് ശേഷം കേരളത്തിലെ മുസ്ലിങ്ങള്‍ തിങ്കളാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിച്ചു.
റംസാന്‍ മസം മുഴുവന്‍ പകല്‍ സമയത്ത് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയും ഇല്ലാത്തവന്റെ വിശപ്പറിഞ്ഞും ദാനദര്‍മ്മങ്ങള്‍ നടത്തിയുമാണ് ഓരോ മതവിശ്വാസിയും ഈദുള്‍ ഫീത്തറിന്റെ നിറവിലേയ്ക്കെത്തിച്ചേരുന്നത്.
തിങ്കളാഴ്ച രാവിലെ നടന ഈദ് നമസ്കാരത്തോടെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളില്‍ നടന്ന നമസ്കാരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തു.
പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനത്ത് ശൈഖ് മുഹമ്മദ് കാരക്കുന്നും കോഴിക്കോട് കടപ്പുറത്ത് ടി.പി അബ്ദുള്‍ കോയ മദനിയും മാനാഞ്ചിറ പരിസരത്ത് ഹുസൈന്‍ മടവൂരും ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി.
തൃശ്ശൂര്‍ ചേരമാന്‍ പെരുമാള്‍ പള്ളിയില്‍ ഇമാം വി.എം സുലൈമാനും കൊച്ചി ജവഹര്‍സ്റേഡിയത്തിലെ നമസ്കാരകത്തിന് അബ്ദുള്‍ സലാം മുഹമ്മദും തിരുവനന്തപുരം പാളയം പള്ളിയില്‍ ഇമാം ഹംസ മൗലവിയും നേതൃത്വം നല്‍കി.












Click it and Unblock the Notifications