വനം ഓഡിനന്‍സിനെതിരെ മാഫിയ പ്രവര്‍ത്തിക്കുന്നു: ബിനോയ് വിശ്വം
പാലക്കാട്: ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടു വന്ന വനം ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായ വനം മന്ത്രി ബിനോയ് വിശ്വം.
വന്‍കിട തടിലോബികളും വനം മാഫിയകളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
ഓര്‍ഡിനന്‍സ് പ്രകാരം കര്‍ഷകരുടെ സ്വന്തം സ്ഥലങ്ങളില്‍ നിന്നും 20 ഇനങ്ങളില്‍പ്പെട്ട മരങ്ങള്‍ മുറിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ കര്‍ഷകരെയും വനം ലോബിയെയും ഈ സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നത്. ഓര്‍ഡിനന്‍സിനെതിരെ വ്യാപകമായ ദുഷ് പ്രചാരണങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നത്. വനം ഓര്‍ഡിനന്‍സ് നടപ്പാക്കുന്നത് പ്രത്യേക മേഖലകളില്‍ മാത്രമാണ് - മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications