Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിന് സാധ്യത

കണ്ണൂര്‍: വിമാനത്താവളത്തിന്റെ സാധ്യതയെക്കുറിച്ച് പഠിയ്ക്കാന്‍ നിയോഗിച്ച കേന്ദ്ര സംഘം റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കി.

ദീപാവലി, ഈദ് തുടങ്ങിയ അവധികള്‍ കാരണമാണ് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ വൈകിയതെന്നും റിപ്പോര്‍ട്ട് വൈകാതെ തന്നെ എയര്‍പോര്‍ട്ട് അതേറിട്ടിക്ക് കൈമാറുമെന്നും സമിതി അധ്യക്ഷന്‍ എന്‍.കെ പുരി പറഞ്ഞു.

സ്ഥല പരിമിതി കണക്കിലെടുത്ത് കണ്ണൂരില്‍ ഇടത്തരം വിമാനത്താവളത്തിനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിട്ടി പഠിച്ച ശേഷമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കിഴക്കന്‍ എഷ്യയിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളം പ്രയോജനപ്രദമായിരിക്കും. കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം തുടങ്ങിയ ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും.

സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ സാധിയ്ക്കും തുടങ്ങിയ കാര്യങ്ങളാണ് സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+