Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് പൊട്ടി എന്‍ഡിഎഫുകാരന്റെ കൈപ്പത്തി തകര്‍ന്നു

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ഞായറാഴ്ച ബോംബ് പൊട്ടി ഒരു എന്‍ജിഎപ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. നാടന്‍ ബോംബ് നിര്‍മ്മാണം പൊലീസ് കണ്ടെത്തിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളുടെ കൈപ്പത്തിയാണ് സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്നത്.

സംഘത്തിലുണ്ടായിരുന്ന മറ്റുരണ്ടുപേരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കൈപ്പത്തി തകര്‍ന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ചിത്രഗാഡനില്‍ ഇമാമുദ്ദീനെ (24)തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടയ്ക്കല്‍ ആല്‍ത്തറമൂട് ആശാഭവനില്‍ താമസിയ്ക്കുന്ന തമിഴ്നാട് തേനി സ്വദേശി മുരുകന്‍(28), സുഹൃത്ത് ആനപ്പാറയില്‍ താമസിക്കുന്ന പ്രഭു (21)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നാടന്‍ ബോംബുകള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളിനു പിന്നില്‍വെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. മറ്റു ചിലരും കൂടി സംഘത്തില്‍ ഉള്‍പ്പെടുന്നതായി പൊലീസിന് സംശയമുണ്ട്. മൂന്നംഗ സംഘം രഹസ്യമായി എന്തോ ചെയ്യുന്നത് കണ്ടു സംശയം തോന്നിയ അയല്‍വാസി പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് എത്തിയ പൊലീസ് സംഘം ഇമാമുദ്ദീനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളുടെ കയ്യിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്നവര്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇമാമുദ്ദീനെ ആദ്യം കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേയ്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച കടയ്ക്കലില്‍ പ്രകടനം നടത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരുമായി തര്‍ക്കം നടന്നിരുന്നു. ഇതിനിടയില്‍ ഏതാനും എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി ആരോപണമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+