കരുണാകരന്‍ മുരളിയുടെ തടവില്‍: പി.ശങ്കരന്‍
കാഞ്ഞങ്ങാട്: മുന്‍മുഖ്യമന്ത്രിയും ഡിഐസി നേതാവുമായ കെ.കരുണാകരനെ മകന്‍ മുരളീധരന്‍ തടവറയിലിട്ടിരിക്കുകയാണെന്ന് മുന്‍മന്ത്രി പി.ശങ്കരന്‍. സ്വന്തം പിതാവിനെ വരെ തള്ളിപ്പറയുന്ന സംസ്കാരമാണ് മരളീധരന്റെതെന്നും ശങ്കരന്‍ കുറ്റപ്പെടുത്തി.
ഡിഐസി ലയനവിരുദ്ധര്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണിക്കൂറുകള്‍ വച്ച് നിലപാട് മാറ്റുന്ന മുരളീധരന്റെ ജല്പനങ്ങള്‍ കേട്ട് കേരള ജനത മടുത്തിരിയ്ക്കുകയാണ്. തന്നെയും ഡിഐസി മുന്‍ ജില്ലാ പ്രസിഡന്റ് സി.കെ ശ്രീധരനെയും പോലുള്ളവരെ ആക്ഷേപിക്കാന്‍ മുരളീധരന് യോഗ്യതയില്ല.
1985ല്‍ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്നയാളാണ് മുരളീധരന്‍. കെ. കരുണാകരന്റെ മകന്‍ എന്ന നിലയിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനംവരെ മുരളിയ്ക്ക് ലഭിച്ചത്- ശങ്കരന്‍ ആരോപിച്ചു.
കണ്‍വന്‍ഷനില്‍ സി.കെ ശ്രീധരന്‍ അധ്യക്ഷം വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. ഗംഗാധരന്‍ നായര്‍ ഡിഐസി വിട്ടുവന്നവരെ കോണ്‍ഗ്രസിലേയ്ക്ക് സ്വീകരിച്ചു. സുലൈമാന്‍ റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി.












Click it and Unblock the Notifications