ദീപാവലി ദിനത്തില്‍ ഗുരുവായൂരിലെ പരിശോധന നിര്‍ത്തലാക്കി
ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്ര കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന ദീപാലവി ദിനമായ ശനിയാഴ്ച നിര്‍ത്തലാക്കി.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തരെ കിഴക്ക്, പടിഞ്ഞാറ് കവാടങ്ങളില്‍ പൊലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കാറുണ്ടായിരുന്നു. ഈ പരിശോധനയാണ് വന്‍തിരക്ക് അനുഭവപ്പെട്ട ദീപാവലി ദിനത്തില്‍ പിന്‍വലിച്ചത്.
ഈയിടെ തൃശൂരില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളനുസരിച്ച് ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കണമെന്ന് ഉത്തരമേഖലാ ഐജി എം.എന്‍.കൃഷ്ണമൂര്‍ത്തി നിര്‍ദേശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ക്ഷേത്രത്തില്‍ സ്ഥിരമായ അത്യാധുനിക പരിശോധന നടത്തുന്നതിന് ദേവസ്വം മാനേജിംഗ് കമ്മിറ്റിയും തീരുമാനിച്ചിരുന്നു. എന്നാല്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ദീപാലവി ദിനത്തില്‍ പരിശോധന പിന്‍വലിക്കുകയാണ് ചെയ്തത്.
ദേവസ്വം അധികൃതരെ അറിയിക്കാതെയാണ് പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ പിന്‍വലിച്ചതെന്ന് ക്ഷേത്രം മാനേജര്‍ വിജയന്‍ നമ്പ്യാര്‍ പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ അധിക ചുമതല വഹിക്കുന്ന തൃശൂര്‍ ജില്ലാ കളക്ടര്‍ എം.ബീനയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications