സ്മാര്‍ട്ട് സിറ്റി കേരളത്തിന് നഷ്ടപ്പെടരുത്: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളത്തിനു നഷ്ടപ്പെടാനിടവരരുതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പദ്ധതിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. കേട്ടതു ശരിയാണെങ്കില്‍ ഇപ്പോഴത്തെ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിനു ദോഷകരമാണ്.
ഗള്‍ഫില്‍ നിന്നും ഏറെ നിക്ഷേപം സംസ്ഥാനത്തെത്തുവാന്‍ ഈ പദ്ധതി സഹായിക്കും. ദുബായില്‍ വച്ച് കേരള സംഘം ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി ഒരു മാസം കഴിഞ്ഞിട്ടും പദ്ധതി സംബന്ധിച്ച നടപടികളില്‍ പുരോഗതിയുണ്ടായിട്ടില്ല.
ഇന്‍ഫോപാര്‍ക്ക് കൈമാറില്ലെന്ന നിബന്ധനയില്‍ കഴമ്പില്ല. ഇന്‍ഫോപാര്‍ക്കില്‍ ഇനി ഭാവിവികസനത്തിന് സാധ്യതയില്ല. ഇപ്പോള്‍ മൂന്ന് കോടി രൂപ നഷ്ടത്തിലാണ് ഇന്‍ഫോപാര്‍ക്ക് മുന്നോട്ടുപോവുന്നത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications