ഒരു കോടി രൂപയുടെ വിഗ്രഹം കവര്‍ച്ച ചെയ്തു
ആലപ്പുഴ: കുട്ടനാട്ടിലെ നിലമ്പേരൂര്‍ പഞ്ചായത്തിലെ ഈര കുട്ടുമ്മേല്‍ ദേവി ക്ഷേത്രത്തിലെ നൂറ് വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്തു. ഒരു കോടിയോളം രൂപ വിലരുന്നതാണ് വിഗ്രഹങ്ങള്‍.
60 ലക്ഷം രൂപ വിലവരുന്ന പഞ്ചലോഹ ദേവി വിഗ്രഹം, 25 ലക്ഷം രൂപ വില വരുന്ന ശീവേലി ബിംബം, 10 ലക്ഷം രൂപ വില വരുന്ന വെള്ളിയിലുള്ള തുരുമഖം, 10 ലക്ഷം രൂപ വിലവരുന്ന പ്രഭാ മണ്ഡലം എന്നിവയാണ് കവര്‍ച്ച ചെയ്തത്. ഞായറാഴ്ച രാവിലെ മേല്‍ശാന്തി ക്ഷേത്രനട തുറന്നപ്പോഴാണ് കവര്‍ച്ചയെ കുറിച്ച് അറിയുന്നത്.
പൊലീസ് ക്ഷേത്രപരിസരത്ത് പരിശോധന നടത്തിയെങ്കിലും കവര്‍ച്ച ചെയ്ത രീതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications