Get Updates
Get notified of breaking news, exclusive insights, and must-see stories!

എ.കെ ആന്റണി കേന്ദ്രമന്ത്രിയാകും

ദില്ലി: ചൊവ്വാഴ്ച നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ.കെ ആന്റണി കേന്ദ്രമന്ത്രിയായി ചുമതലയേല്‍ക്കും.

വൈകീട്ട് 7.30 ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി മന്ത്രിയായി സത്യപ്രതിജ്ഞചെയ്യും.

ആന്റണി കേന്ദ്രമന്ത്രിയാകുന്നതോടെ കേരളത്തിന്റെ പ്രാതിനിധ്യംകേന്ദ്രമന്ത്രിസഭയില്‍ മൂന്നാകും. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എന്നിവരാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിമാരായുള്ളത്.

അദ്ദേഹത്തിന് നല്‍കേണ്ട വകുപ്പ് പിന്നീട് മാത്രമേ തീരുമാനിയ്ക്കുകയുള്ളു. പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തിയിട്ടുണ്ട്.

പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയെ വിദേശകാര്യ മന്ത്രിയാക്കാന്‍ ധാരണയായതായി അറിവായിട്ടുണ്ട്.

പകരം ഇപ്പോള്‍ ആഭ്യന്തരമന്ത്രിയായ ശവരാജ് പാട്ടീലിനെയോ കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗിനെയോ പ്രതിരോധമന്ത്രിയായേക്കും. ഒരുആര്‍ജെഡി എംപിയെ സഹമന്ത്രിയായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

തെലുങ്കാന രാഷ്ട്രസമിതി നേതാക്കളായ കെ. ചന്ദ്രശേഖര റാവുവും, എ. നരേന്ദ്രയും രാജിവെച്ച ഒഴിവിലും മന്ത്രിമാരെ നിയമിച്ചേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+