Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച പുനസംഘടിപ്പിക്കും

ദില്ലി: കേന്ദ്ര മന്ത്രിസഭ ചൊവാഴ്ച പുനസംഘടിപ്പിക്കും. ചൊവാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ആരൊക്കെ മന്ത്രിമാരാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നും എ.കെ ആന്റണി കേന്ദ്രമന്ത്രിയാകുമെന്ന് സൂചനയുണ്ട്.

ചില വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാലിതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പുതിയ വിദേശകാര്യ മന്ത്രിയെ നിയമിക്കുക എന്നലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി കേന്ദ്ര മന്ത്രിസഭ അഴിച്ചു പണിയുന്നത്.

നട്വര്‍ സിംഗ് രാജിവച്ച ശേഷം വിദേശകാര്യ വകുപ്പ് പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. ഈ വകുപ്പിലേക്ക് പുതിയ ഒരു മന്ത്രിയെ നിയമിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയുടെ പേരാണ് വിദേശകാര്യ മന്ത്രിസ്ഥാനത്തേയ്ക്ക് പ്രധാനമായും പരിഗണനയിലുള്ളത്. പുതിയ മൂന്ന് മന്ത്രിമാരെങ്കിലും ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത് .

ഇതിനായി കോണ്‍ഗ്രസ് നേതാക്കളായ വീരപ്പമൊയ്ലി, സഞ്ജീവ റെഡ്ഡി, എസ്.എം കൃഷ്ണ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേള്‍ക്കുന്നത്.

തൊഴില്‍ മന്ത്രിയായിരുന്ന തെലുങ്കാന രാഷ്ട്രസമിതി നേതാവ് ചന്ദ്രശേഖര്‍ റാവു രാജിവെച്ച ഒഴിവിലേയ്ക്കാണ് ആന്റണിയുടെ പേര് പരിഗണിച്ചിരിക്കുന്നത്.

എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തനിക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് എ.കെ. ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിലവലുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+