എട്ട് തീരദേശ പൊലീസ് സ്റേഷനുകള്‍ക്ക് അനുമതിയായി
ദില്ലി: കേരളത്തിന്റെ തീരപ്രദേശത്ത് പ്രത്യേക തീരദേശ പൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി.
സംസ്ഥാനത്ത് ഇത്തരം എട്ടുപൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതില്‍ ആദ്യത്തേത് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നവംബറില്‍ പ്രവര്‍ത്തനം തുടങ്ങും.
കേന്ദ്രസഹായത്തോടെയാണ് സ്റേഷനുകള്‍ സ്ഥാപിയ്ക്കുക. കെട്ടിടം നിര്‍മ്മിക്കുന്നതിനും ബോട്ടുകളും നിരീക്ഷണ സംവിധാനവും മറ്റുപകരണങ്ങളും വാങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കും.
സംസ്ഥാന പൊലീസ് സേനയില്‍ നിന്നുള്ളവര്‍തന്നെയായിരിക്കും പുതിയ സ്റേഷനുകളുടെ മേല്‍നോട്ടം വഹിക്കുക. പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഓരോ സ്റേഷന്റെയും ചുമതല.
രാജ്യത്തെ വിശാലമായ തീരപ്രദേശം തീവ്രവാദി ആക്രമണങ്ങളുടെയും കള്ളക്കടത്തിന്റെയും മറ്റും കേന്ദ്രമായി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും പ്രത്യേക തീരദേശ പൊലീസ് സ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.












Click it and Unblock the Notifications