Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ തപാലാപ്പീസുകള്‍ തപാല്‍ വകുപ്പിനെ തകര്‍ക്കും: വി.എസ്

തിരുവനന്തപുരം: തപാല്‍ വകുപ്പിനെ നവീകരിക്കുന്നതിന് പകരം സ്വകാര്യ മേഖലയില്‍ തപാല്‍ ഓഫീസുകള്‍ അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യതാല്പര്യത്തിനെതിരാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്കും ഇടതുപാര്‍ട്ടികള്‍ക്കും നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനമാണിത്.

തപാല്‍മേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ഈ മേഖലയിലെ സംഘടനകള്‍ക്കും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

ഈ നീക്കം രാജ്യത്തെ വന്‍പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ തപാല്‍ വകുപ്പിനെ തകര്‍ക്കും.

ആഗോളീകരണ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല- വി.എസ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+