Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറില്‍ ലോറിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

പാറശാല: ദേശീയ പാതയില്‍ പരശുവയ്ക്കലില്‍ മാരുതി കാറില്‍ ലോറിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

തിരുവനന്തപുരം കരമന തളിയല്‍ സ്വദേശികളായ ശങ്കര്‍(60), ഭാര്യ ഗീത(55), മക്കള്‍ ഉമ(22), ഉമയുടെ ഭര്‍ത്താവ് വൈദ്യനാഥന്‍(27), കാര്‍ ഡ്രൈവര്‍ മണിയന്‍ (35)എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പാറശാലയ്ക്കു സമീപം പരശുവയ്ക്കലില്‍ വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. തിരുനെല്‍വേലിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തില്‍ വന്ന ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തശേഷം കാറില്‍ വന്നിടിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. നൂറു മീറ്ററോളം കാര്‍വലിച്ചിഴച്ചശേഷം കാറിന് മുകളിലേയ്ക്ക് കയറിയ നിലയിലാണ് ലോറി നിന്നത്.

കാര്‍വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്തത്. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. സംഭവം നടന്നയുടന്‍തന്നെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

വൈദ്യനാഥനും ഭാര്യ ഉമയും ചെന്നൈയില്‍ കോഗ്നിസെന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരാണ്.

കോടമ്പാക്കം സ്വദേശി കൃഷ്ണമൂര്‍ത്തിയുടെ മകനാണ് വൈദ്യനാഥന്‍. 2005ലാണ് ഉമയും വൈദ്യനാഥനും വിവാഹിതരായത്. ദീപാവലിയാഘോഷങ്ങള്‍ക്കായാണ് ഇവര്‍ ഉമയുടെ വീട്ടിലെത്തിയത്.

ശങ്കര്‍ തിരുവനന്തപുരം കെല്‍ട്രോണില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥയാണ് ഗീത. കാര്‍ഡ്രൈവര്‍ മണികണ്ഠന്‍ കരമന തളിയല്‍ സ്വദേശിയാണ്.

അപകടവിവരം അറിഞ്ഞ് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+