ഇടതുനേതാവിന്റെ വീടാക്രമിച്ച അഞ്ച് ലീഗുകാര്‍ അറസ്റില്‍
തിരൂര്‍: ഡിവൈഎഫ്ഐ നേതാവിന്റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് തിരൂര്‍ പൊലീസ് അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അറസ്റ്ചെയ്തു.
വാക്കാട് സ്വദേശികളായ കഴരിക്കല്‍ യാക്കൂബ്(25), കടവണ്ടിപ്പുരയ്ക്കല്‍ സലാം(24), ഫൈസല്‍(23), മുജീബ്(23), സൈനുദ്ദീന്‍(24) എന്നിവരെയാണ് പൊലീസ് അറസ്റ്ചെയ്തത്.
ഡിവൈഎഫ്ഐയുടെ വാക്കാട് യൂണിറ്റ് സെക്രട്ടറിയായ ഹുസൈനിന്റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്.
തിങ്കളാഴ്ച വീടാക്രമിച്ച ഇവര്‍ വീട്ടിലുണ്ടായിരുന്ന ഹുസൈനിന്റെ മാതാവ് റുഖിയ(50), ഭാര്യ(ഫാത്തിമ), സഹോദരമാരായ ആസ്യ(24), സെയ്ഫുന്നിസ(22)എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .












Click it and Unblock the Notifications