Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാടിന്റെ തീരുമാനം സ്വാഗതാര്‍ഹം: എന്‍.കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന തമിഴ്നാടിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച ആത്മാര്‍ത്ഥമായ സമീപനമാണ് നിയമപരമായ പരിഹാരം എന്നതിലപ്പുറം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136അടിയില്‍ നിന്നും 152ണടിയായി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ചു സുപ്രിം കോടതിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വിധികലുണ്ടായിട്ടും ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ കഴിഞ്ഞത് കേരളം കൈക്കൊണ്ട പക്വമായ സമീപനത്തിന്റെ വിജയമാണ്- മന്ത്രി അഭിപ്രായപ്പെട്ടു.

നവംബര്‍ 7ന് മുല്ലപ്പെരിയാര്‍ പ്രശ്നം വീണ്ടും സുപ്രിം കോടതി പരിഗണിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ നിസാരപ്രശ്നങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കാതെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

വളരെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ വിദഗ്ദരുള്‍പ്പെടെ ആരുടെയും അഭിപ്രായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രിഅറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+