ലോര്‍ഡ്കൃഷ്ണാ ബാങ്ക് സമരം ഒത്തുതീര്‍പ്പായി
കൊച്ചി: ലോര്‍ഡ് കൃഷ്ണാ ബാങ്ക് സമരം തിങ്കളാഴ്ച പിന്‍വലിച്ചു.
തിങ്കളാഴ്ച യൂണിയന്‍ ഭാരവാഹികളും ബാങ്ക് മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
ലോര്‍ഡ്കൃഷ്ണാ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്ക് ഒഫ് പഞ്ചാബില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഒരുമാസത്തിലേറെയായി ബാങ്ക് ജീവനക്കാര്‍ സമരം നടത്തി വരുകയായിരുന്നു.
എന്നാല്‍ ലയനനീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഒഫ് ലോര്‍ഡ് കൃഷ്ണാബാങ്ക് എംപ്ലോയീസ് യൂണിയന്‍സ് നടത്തി വരുന്ന പ്രക്ഷോഭം മറ്റുതരത്തില്‍ തുടരുമെന്നാണ് കണ്‍വീനര്‍ എസ്.എസ്.പിള്ള പറഞ്ഞത്.












Click it and Unblock the Notifications