കാര്‍ ആറ്റിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയ്ക്കടുത്ത് പത്താം മൈലില്‍ കാര്‍ ദേവിയാറിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.
മരിച്ച രണ്ടുപേരും എറണാകുളം കളമശ്ശേരി സ്വദേശികളാണ്. നോര്‍ത്ത് കളമശ്ശേരി പള്ളത്ത് കുഞ്ഞോലില്‍ ഷംസുദ്ദീന്റെ മകന്‍ ഷഫീര്‍(22), പള്ളത്ത് മക്കാറിന്റെ മകന്‍ സജിന്‍(20) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പരിക്കേറ്റവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം പുറത്തേയ്ക്ക് കാണാന്‍ കഴിയാതെ കാര്‍ വഴുതി ആറിലേയ്ക്ക് മറയുകയായിരുന്നു. മൂന്നാറിലേയ്ക്ക് വിനോദയാത്രയ്ക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications