വിനോദയാത്രയ്ക്കെത്തിയ യുവാവ് മുങ്ങിമരിച്ചു
സുല്‍ത്താന്‍ ബത്തേരി: വിനോദയാത്രയ്ക്കെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു.
കോഴിക്കോട് മിംസ് ആശുപത്രിയിലെ സ്റാഫ് നഴ്സായ ചങ്ങനാശേരി സ്വദേശി കുറുമ്പമടം പനങ്ങാട്ട് ടി.എം ജോര്‍ജിന്റെ മകന്‍ മനു ജോര്‍ജ്(22)ആണ് സുല്‍ത്താന്‍ ബത്തേരി പൂതിക്കാട്ടുള്ള തപോവനം റിസോര്‍ട്ടിലെ കുളത്തില്‍ മുങ്ങി മരിച്ചത്.
തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് മനു സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. റിസോര്‍ട്ടിലെത്തി സുഹൃത്തുക്കള്‍ മുറിയെടുക്കുന്നതിനിടയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മനു മുങ്ങിപ്പോവുകയായിരുന്നു.
രാത്രി എട്ടുമണിയോടെ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം എടുത്തത്. അമ്പലവയലില്‍ പോസ്റുമോര്‍ട്ടത്തിന്ശേഷം മൃതദേഹം ചങ്ങനാശേരിയ്ക്ക് കൊണ്ടുപോയി.
ജൂലൈയിലാണ് മനു മിംസില്‍ ജോലിയ്ക്ക് ചേര്‍ന്നത്. അമ്മ ലീലാമ്മ ജോര്‍ജ്, എബി, പൗളിന്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications