ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കും: ആന്റണി
ദില്ലി: പ്രതിരോധ മേഖലയില്‍ ദേശീയ താല്പര്യങ്ങള്‍ക്ക് മുന്‍ഗണനനല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി. പുതിയ പ്രതിരോധമന്ത്രിയായി അധികാരമേറ്റശേഷം ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
പ്രതിരോധമന്ത്രാലയം പൊലെ ഒരു സ്ഥാപനത്തില്‍ ഇടനിലക്കാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവാദങ്ങളും പ്രശ്നങ്ങളും തീര്‍ത്തും അവഗണിക്കുക സാധ്യമല്ല. എന്നാല്‍ രാജ്യതാല്പര്യം സംരക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഇതിനെതിരെ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇന്ത്യയെപ്പോലെ സുതാര്യമായ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് രാഷ്ട്രീയക്കാരുടെയും ഭരണസാരഥികളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും.
എല്ലാതരത്തിലും പ്രതിരോധമന്ത്രി പദം ഒരു വെല്ലുവിളിയാണ്. ഏല്‍പ്പിക്കപ്പെട്ട ചുമതല നിറവേറ്റാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കും-ആന്റണി പറഞ്ഞു.












Click it and Unblock the Notifications