വിദര്‍ഭയില്‍ ഒന്‍പത് കര്‍ഷകര്‍ ജീവനൊടുക്കി
നാഗ്പൂര്‍: കാര്‍ഷിക പ്രതിസന്ധിമൂലം ഒട്ടേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ബുധനാഴ്ച ഒന്‍പത് കര്‍ഷകര്‍കൂടി ജീവനൊടുക്കി. ഇതോടെ 2005 ജൂണ്‍ മുതല്‍ വിദര്‍ഭയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 1020 ആയി.
മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആവശ്യപ്രകാരം വിദര്‍ഭയിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ഇവിടെ 410 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന് വിദര്‍ഭയിലെ ഒരു എന്‍ജിഒയായ വിദര്‍ഭ ജനാന്ദോളന്‍ സമിതിയുടെ കുറിപ്പില്‍ പറയുന്നു.
പരുത്തിക്കര്‍ഷകര്‍ ഏറെയുള്ള വിദര്‍ഭയില്‍ പരുത്തിയ്ക്ക് ക്വിന്റലിന് 2500രൂപയെങ്കിലും നല്‍കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications