Get Updates
Get notified of breaking news, exclusive insights, and must-see stories!

മീതിന് ഇഷ്ടഭക്ഷണം പരുത്തിവസ്ത്രങ്ങള്‍

തുരുവിക്കരെ(കര്‍ണാടക): എന്തൊക്കെ വസ്തുക്കള്‍ വീടിന് വെളിയില്‍ അലക്ഷ്യമായി വെച്ചാലും കര്‍ണാടകത്തിലെ അരളിക്കരയിലെ ജനങ്ങള്‍ വസ്ത്രങ്ങള്‍ മാത്രം വീടിന് പുറത്തിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

കര്‍ണാടകത്തിലെ തുരുവിക്കരെ യില്‍ നിന്ന് 10കിലോമീറ്റര്‍ മാത്രം അകലെയുള്ള ചെറിയ ഗ്രാമമാണ് അരളിക്കരെ. ഒരു പരുത്തി വസ്ത്രമെങ്കിലും കളവുപോകാത്ത വീട് ഈ ഗ്രാമത്തിലില്ല എന്നുതന്നെ പറയാം.

എന്നാല്‍ മോഷ്ടാവിനെ തിരക്കി ഗ്രാമവാസികളാരുംതന്നെ ഇറങ്ങിത്തിരിയ്ക്കാറുമില്ല. കാരണം വസ്ത്രമെടുത്തത് ആരാണെന്നും അത് ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടില്ലെന്നും ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും നന്നായിട്ടറിയാം.

മീത് ബങ്കരിയെന്ന മുപ്പത്തിയഞ്ചുകാരിയാണ് ഇവിടത്തെ വസ്ത്രമോഷ്ടാവ്. ഇവരുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് പരുത്തി വസ്ത്രങ്ങള്‍. കാലത്ത് എഴുന്നേറ്റയുടന്‍ ബങ്കരി അയല്‍വാസികളുടെ അഴകളില്‍ തൂങ്ങുന്ന തന്റെ ഭക്ഷണമന്വേഷിച്ചിറങ്ങും.

എന്നാല്‍ സ്ഥിരമായി പരുത്തിത്തുണി കഴിക്കുന്ന ബങ്കരിയുടെ ദഹനപ്രക്രിയകള്‍ക്കൊന്നും യാതൊരു കുഴപ്പവുമില്ല. ദഹനപ്രശ്നങ്ങളൊന്നും വരാതിരിക്കാന്‍ ബങ്കരിയ്ക്ക് അമ്മ ശിവമ്മ ദിവസവും ഔഷധ സസ്യങ്ങള്‍ നല്‍കുന്നുണ്ട്.

തൊട്ടിലില്‍ക്കിടക്കുന്ന പ്രായം മുതല്‍തന്നെ ബങ്കരി തുണി തിന്നാന്‍ തുടങ്ങിയിട്ടുണ്ടത്രേ. ഇപ്പോള്‍ മുപ്പത്തിയഞ്ച് വയസ്സായിട്ടും ആ ശീലം ഈ യുവതി കൈവിട്ടിട്ടില്ല.

ബങ്കരിയ്ക്ക് അമ്മയെക്കൂടാതെ രണ്ട് മുതിര്‍ന്ന സഹോദരങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും ഈ വിചിത്രസ്വഭാവമില്ല.

തുണികള്‍ ബങ്കരിയുടെ ഭക്ഷണത്തിലെ പ്രധാനഇനമായി മാറിയതില്‍പ്പിന്നെ വീട്ടുകാര്‍ ഇവര്‍ക്കായി തുണി ശേഖരിച്ചുവച്ചുതുടങ്ങി. ഇതിലേയ്ക്ക് അയല്‍ക്കാരും സംഭാവന നല്‍കാറുണ്ട്. ഈ ശേഖരം തീര്‍ന്നുതുടങ്ങുമ്പോഴാണ് ബങ്കരി അയല്‍ക്കാരുടെ തുണിയന്വേഷിച്ചിറങ്ങുന്നത്. എന്നാല്‍ ബങ്കരിയുടെ ഈ സ്വഭാവത്തിനെതിരെ അയല്‍ക്കാരൊന്നും ഇതേവരെ ഇഷ്ടക്കേട് കാണിച്ചിട്ടില്ലെന്ന് ശിവമ്മ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+