വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നകാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി നിയമസഭയില്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തോടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പിനായി പുതിയ ടെന്‍ഡര്‍ വിളിയ്ക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധിയില്‍പ്പെടുത്തും-മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications